ബി .രാജീവൻ : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വർത്തമാനം

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വർത്തമാനം

പ്രഭാഷകൻ : ബി രാജീവൻ
ചിന്തകൻ, അധ്യാപകൻ . സ്വാതന്ത്ര്യത്തിൻ്റെ സമഗ്രത, വാക്കുകളും വസ്തുക്കളും , ഇന്ത്യയെ വീണ്ടെടുക്കൽ, കീഴാള മാർക്സിസവും കീഴാള ജനാധിപത്യവും ഉൾപ്പെടെ രാഷ്ട്രീയ ചിന്തയിൽ മലയാളത്തിന് കനപ്പെട്ട പുസ്തകങ്ങൾ നല്കിയ ഗ്രന്ഥകാരൻ .
പ്രഭാഷണത്തിൽ നിന്ന് ” ഇത്രയും വൈവിധ്യ മേറിയ ഇന്ത്യ ഒരു സ്വതന്ത്രരാഷ്ട്രമായി 75 വർഷം നിലനിന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കുക എന്നത് ഒരു ക്രിമിനൽ പ്രവൃത്തിയാണെന്നാണ്. ജനാധിപത്യവ്യവസ്ഥയിലേക്ക് കടക്കുന്നതിനുള്ള സാംസ്കാരിക പക്വത
ഇന്ത്യക്കില്ലെന്ന് പറഞ്ഞവരുണ്ട്. റുഡ്യാർഡ് കിപ്ലിങ്ങും ജോൺ സ്ട്രാച്ചിയും സമാന അഭിപ്രായങ്ങൾ പുലർത്തിയവരാണ്.  എങ്ങനെയാണ് നാം നിലനിന്നത്. ഭരണഘടനാ നിർമ്മാണ സഭയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനു ശേഷം അംബേദ്ക്കർ നടത്തിയ ഒരു പ്രസംഗമുണ്ട്.കോൺസ്റ്റിറ്റൂവൻറ് അസംബ്ലി പ്രഭാഷണങ്ങളുടെ 11ാം വാള്യത്തിൽ നമുക്കതുവായിക്കാം . അതേകദേശം ഇങ്ങനെയാണ്. – രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ ഒരു രേഖയാണ് നാമുണ്ടാക്കിയിട്ടുള്ളത്. (ഭരണഘടന) ഈ രേഖയിൽ ഉൾപ്പെടാത്ത ജനാധിപത്യത്തിൻ്റെ മറ്റുവിതാനങ്ങളുണ്ട്. സാമ്പത്തിക
ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും .ഇവയിൽ നാമെത്ര മുന്നോട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചി രിക്കും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാവി. അദ്ദേഹം പറഞ്ഞകാര്യം ഇപ്പോൾ കൂടുതൽ പ്രസക്തമാണ്. കീഴാളജനതയുടെ ബദൽ ജനാധിപത്യാധികാരമാണ് നമ്മെ നിലനിർത്തുന്നത്.
പാശ്ചാത്യ നാടുകളിൽ കാണുന്നതുപോലെ പൗരസമൂഹവും ഭരണകൂടവും തമ്മിലുള്ള സാമൂഹ്യ ഉടമ്പടിയല്ല ഇന്ത്യയിൽ നിലനില്ക്കുന്നത്.

Related Articles

Ritwik Ghatak at 100 – Cinema, Memory, and Music of a Wounded Land

ഋത്വിക് ഘട്ടക്ക് @100 മുറിവുകളുടെ സംഗീതം, ഓർമ്മകളുടെ സിനിമ

ഋത്വിക്ക് ഘട്ടക്ക് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ നൂറുവയസ്സെത്തിയേനേ .തന്റെ സിനിമകളുടെ പ്രസക്തി കൂടുതൽ കൂടുതൽ തെളിയുന്നത് കണ്ട് ആനന്ദിച്ചേനെ. മുറിഞ്ഞ ബംഗാളിൻ്റെ

Read More