സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം

ഡോ.കെ.എം.സീതി

( വിദ്യാഭ്യാസ വിചക്ഷണൻ, ചിന്തകൻ, ഗ്രന്ഥകാരൻ)

സംവരണത്തിന്റെ ഉള്ളടക്കമായ പ്രാതിനിധ്യാവകാശം ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പി.യുടെ ലോക സഭാ പ്രതിനിധികളിൽ ഇന്ത്യയിലെ പ്രബലന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങളിൽ ഒരാൾ പോലുമില്ല. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി വർഷങ്ങൾ പിന്നിട്ടിട്ടും പിന്നോക്ക സമുദായങ്ങൾക്കോ ദളിതർക്കോ സ്ത്രീകൾക്കോ അർഹമായ പ്രാതിനിധ്യം നമ്മുടെ ജനസഭകളിൽ ലഭിച്ചിട്ടുണ്ടോ എന്നത് വലിയൊരു രാഷ്ട്രീയ ചോദ്യമാണ്. സംവരണത്തെ പറ്റിയുള്ള എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളിൽ മാത്രം തങ്ങി നില്ക്കുന്ന പ്രവണതയിൽ നിന്നും മുക്തമാകാത്തിടത്തോളം കാലം ഈ ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങൾ അഭിമുഖീകരിക്കപ്പെടില്ല എന്നതാണ് വാസ്തവം.

ഇത്തരം ചോദ്യങ്ങൾ പ്രസക്തമാകുന്നത് ജനാധിപത്യവ്യവസ്ഥയിൽ മാത്രമാണ്. സ്വേഛാധിപത്യ, ഏകാധിപത്യ ഭരണകൂടത്തിൽ നിന്ന് ഇതൊന്നും പ്രതീക്ഷിക്കാനാവില്ല. കാര്യക്ഷമത, മേന്മ എന്നിവയാണ് നിയോലിബറൽ ഭരണകൂടങ്ങളുടെ മുഖമുദ്ര. അവിടെ നമുക്ക് സാമൂഹ്യനീതിയും പ്രാതിനിധ്യവും പ്രതീക്ഷിക്കാനാവില്ല.

സംവരണത്തിന്റേയും പ്രാതിനിധ്യത്തിന്റേയും വൈവിധ്യമാർന്ന മാനങ്ങൾ തെരയുന്ന , നമ്മുടെ ചിന്തകളിൽ ഒട്ടേറെ പൊളിച്ചെഴുത്തുകൾ ആവശ്യപ്പെടുന്ന പ്രഭാഷണം.