സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം.
ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു