"വിധിയുമായുള്ള സമാഗമം " സ്വാതന്ത്ര്യത്തിൻ്റെ ഏഴരപതിറ്റാണ്ടുകൾ
ആഗസ്റ്റ് 14 അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ജവഹർലാൽ നെഹ്റു നടത്തിയ “വിധിയുമായുള്ള സമാഗമം ” എന്നു തുടങ്ങുന്ന പ്രസംഗത്തോടെയാണ് സ്വതന്ത്ര ഇന്ത്യ പിറവിയെടുത്തത്. സമത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും നിരവധി ഉറപ്പുകളും സ്വപ്നങ്ങളും തന്ന പരമാധികാര റിപ്പബ്ലിക്കിനെ ഭരണഘടനയും പിന്നാലെ വന്നു .എഴുപത്തഞ്ചു വർഷം കഴിയുമ്പോൾ ആ സ്വപ്നങ്ങൾക്കും ഉറപ്പുകൾക്കും എന്തുസംഭവിച്ചു എന്ന് അന്വേഷിക്കേണ്ടതും പുതിയ ഉറപ്പുകളും സ്വപ്നങ്ങളും പിന്നീട് മുന്നോട്ടുവെയ്ക്കാനും നമുക്കായോ എന്നാരായേണ്ടതും ഇന്ത്യൻ ജനത എന്ന നിലയിൽ നമ്മുടെ കടമയും അവകാശവുമാണ്. ആ ദൗത്യം നിറവേറ്റുന്നതിൻ്റെ ഭാഗമായി സ്വാതന്ത്ര്യത്തിൻ്റെ മാസമായ ആഗസ്റ്റിൽ 4 പ്രഭാഷണങ്ങളും തുടർചർച്ചകളും അടങ്ങുന്ന ഒരു പരമ്പര ” വിധിയുമായുള്ള സമാഗമം – സ്വാതന്ത്ര്യത്തിൻ്റെ ഏഴരപതിറ്റാണ്ടുകൾ ” എന്ന പൊതുതലക്കെട്ടിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.