വെറുപ്പിന്റെ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കാൻ കഴിയും
പ്രഭാഷക: രേവതി ലോൾ
സ്വതന്ത്ര പത്രപ്രവർത്തക, സിനിമാസംവിധായിക, 2002 ഗുജറാത്ത് കലാപത്തെ അധികരിച്ചെഴുതിയ’ വെറുപ്പിന്റെ ശരീരശാസ്ത്രം ‘ ശ്രദ്ധേയ കൃതി. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമാണ് ഗുജറാത്ത് വംശഹത്യയും അതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളും. 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യ പ്രവേശിച്ചത് ആ വെറുപ്പിന്റെ വ്യാപനത്തോടെയാണ്. അതിന്നും കൂടുതൽ വളർച്ചയോടെ തുടരുന്നു. എതിർ രാഷ്ട്രീയങ്ങൾ അപ്രസക്തമാകുന്ന തരത്തിൽ അതി തീവ്ര ഹൈന്ദവതയുടെ രാഷ്ട്രീയ പദ്ധതി വിജയിക്കുന്ന കാലത്ത് നാം ആദ്യം അറിയേണ്ടത് അതിന്റെ അണികളെത്തന്നെയാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല.
ഉൾവെളിച്ചം പകരുന്നതാണ് രേവതിലോളിന്റെ പ്രഭാഷണം.