സ്വാതന്ത്ര്യത്തിൻ്റെ സാംസ്കാരിക പരിപ്രേക്ഷ്യങ്ങൾ
പ്രഭാഷകൻ – കെ . സച്ചിദാനന്ദൻ
കവിയും ചിന്തകനുമായ സച്ചിദാനന്ദൻ ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടാണ്.
കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി , ഇന്ത്യൻ ലിറ്ററേച്ചറിൻ്റെ പത്രാധിപർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് സച്ചിദാനന്ദനായിരുന്നു.
സാമ്പത്തികാടിത്തറയുടെ കേവലവും യാന്ത്രികവുമായ പ്രതിഫലനമല്ല സംസ്കാരമെന്ന് ഇന്നെല്ലാവരും
മനസ്സിലാക്കുന്നു. സംസ്കാരത്തിന് സ്വന്തമായ സ്വാച്ഛന്ത്യവും പരിണാമവുമുണ്ട്. സ്വാതന്ത്ര്യം, രാഷ്ട്രം,
ജനാധിപത്യം – ഇത് മൂന്നും ആദർശങ്ങളാണ്. നമ്മുടെ ലക്ഷ്യമായ മൂന്ന് ആദർശങ്ങൾ.
സംസ്കാരത്തെക്കുറിച്ചുള്ള ഏതു ഭാഷണവും രാഷ്രീയമായ ഭാഷണങ്ങൾ കൂടിയാണ്.
സ്വാതന്ത്ര്യമെന്നത് ആരെങ്കിലും ആർക്കെങ്കിലും ഒരു പ്രത്യേക ചരിത്രമുഹൂർത്തത്തിൽ വെച്ചു നീട്ടുന്ന സൗജന്യമല്ല. സമ്പൂർണ്ണമായ സ്വാതന്ത്ര്യമെന്നത് എന്നുമൊരു സ്വപ്നമാണ്.
സംസ്കാരത്തിൻ്റെ ബഹുസ്വരത നിലനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
[ ഒട്ടേറെ മൗലിക നിരീക്ഷണങ്ങളും ചോദ്യങ്ങളും നിറഞ്ഞതാണ് സച്ചിദാനന്ദൻ്റെ ഉദ്ഘാടന ഭാഷണം]
