കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ എസ്.പി. ഉദയകുമാർ ‘ ഗാന്ധി നടന്ന വഴികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. ആഗസ്റ്റ്10 ഞായർ വൈകീട്ട് 5 മണിക്കായിരുന്നു പ്രഭാഷണം. ഗ്രന്ഥകാരനും സാമൂഹ്യ പ്രവർത്തകനുമായ ഉദയകുമാറായിരുന്നു കൂടങ്കുളം ന്യൂക്ളിയർ പവർ പ്രൊജക്റ്റിനെതിരെയുള്ള ജനകീയ സമരസമിതിയുടെ കൺവീനർ. സമദർശി ഉൾപ്പെടെയുള്ള തൃശൂരിലെ ജനാധിപത്യ മതേതര കൂട്ടായ്മ യായിരുന്നു പ്രദർശനത്തിൻ്റെ സംഘാടകർ.
Events
Prof. M H Illyas on Gandhi in Kerala: A Legacy for Today’s Politics
കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ പ്രൊഫ. എം.എച്ച്. ഇലിയാസ് …
Gandhi’s Politics in Today’s India – A Reflection by M. A. Baby
കേരള ലളിതകലാ അക്കാദമി ആഡിറ്റോറിയത്തിൽ ആഗസ്റ്റ് 9 മുതൽ 18 വരെ നടന്ന ഗാന്ധിജി കലാപ്രദർശനത്തിൽ സി.പി.ഐ(എം) ജനറൽ സെക്രട്ടറി …
Reservation, Social Justice and Representation – Justice Chandru
ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ.ഡബ്ല്യു.എസ്. സംബന്ധിച്ച കോടതി വിധി സംവരണത്തെ വീണ്ടും പൊതുവ്യവഹാരമണ്ഡലത്തിന്റെ കേന്ദ്രത്തിലെത്തിച്ചിരിക്കുന്നു.
ഭരണഘടനയുടേയും സാമൂഹ്യനീതിയുടേയും മേഖലകളിൽ ദീർഘകാല അനുഭവങ്ങളുള്ള ജസ്റ്റീസ് കെ. ചന്ദ്രു ഈ വിഷയത്തെ അധികരിച്ച് നടത്തുന്ന ഉജ്ജ്വല പ്രഭാഷണം. ഇ.ഡബ്ല്യു.എസിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ അജണ്ടകളെ അദ്ദേഹം തുറന്നു കാട്ടുന്നു.
Politics of Hate and What we can do to change it – Revati Laul
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമാണ് ഗുജറാത്ത് വംശഹത്യയും അതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളും. 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യ പ്രവേശിച്ചത് ആ വെറുപ്പിന്റെ വ്യാപനത്തോടെയാണ്. അതിന്നും കൂടുതൽ വളർച്ചയോടെ തുടരുന്നു. എതിർ രാഷ്ട്രീയങ്ങൾ അപ്രസക്തമാകുന്ന തരത്തിൽ അതി തീവ്ര ഹൈന്ദവതയുടെ രാഷ്ട്രീയ പദ്ധതി വിജയിക്കുന്ന കാലത്ത് നാം ആദ്യം അറിയേണ്ടത് അതിന്റെ അണികളെത്തന്നെയാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല.