സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം.

ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Politics of Hate and What we can do to change it – Revati Laul

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമാണ് ഗുജറാത്ത് വംശഹത്യയും അതിനെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളും. 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യ പ്രവേശിച്ചത് ആ വെറുപ്പിന്റെ വ്യാപനത്തോടെയാണ്. അതിന്നും കൂടുതൽ വളർച്ചയോടെ തുടരുന്നു. എതിർ രാഷ്ട്രീയങ്ങൾ അപ്രസക്തമാകുന്ന തരത്തിൽ അതി തീവ്ര ഹൈന്ദവതയുടെ രാഷ്ട്രീയ പദ്ധതി വിജയിക്കുന്ന കാലത്ത് നാം ആദ്യം അറിയേണ്ടത് അതിന്റെ അണികളെത്തന്നെയാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല.

ബി .രാജീവൻ : ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വർത്തമാനം

ചിന്തകൻ. അധ്യാപകൻ. സ്വാതന്ത്ര്യത്തിന്റെ സമഗ്രത ,വാക്കുകളും വസ്തുക്കളും, ഇന്ത്യയെ വീണ്ടെടുക്കൽ, കീഴാളമാർക്സിസവും കീഴാളജനാധിപത്യവും ഉൾപ്പെടെ രാഷ്ട്രീയചിന്തയിൽ മലയാളത്തിന് കനപ്പെട്ട പുസ്തകങ്ങൾ നൽകിയ ഗ്രന്ഥകാരൻ .കേരള സാഹിത്യഅക്കാദമി പുരസ്ക്കാരം, ഓ വി വിജയൻ പുരസ്ക്കാരം, ബഷീർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടി.

കെ. സച്ചിദാനന്ദൻ – വിധിയുമായുള്ള സമാഗമം – സ്വാതന്ത്ര്യത്തിൻ്റെ ഏഴരപതിറ്റാണ്ടുകൾ

കെ. സച്ചിദാനന്ദൻ : കവി. ചിന്തകൻ .കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി , ഇന്ത്യൻ ലിറ്ററേച്ചറിൻ്റെ പത്രാധിപർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്. കവി എന്ന നിലയിൽ കേന്ദ്ര ,കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.