ഡോ. പറക്കാല പ്രഭാകർ തൃശൂരിൽ
പരിണതപ്രജ്ഞനായ രാഷ്ട്രീയ സാമ്പത്തികശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ , സാമൂഹ്യ നിരീക്ഷകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. പറക്കാലപ്രഭാകർ , ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നോട്ടു നിരോധനമുണ്ടാക്കിയ ആഘാതത്തെ കുറിച്ച് നമ്മോട് സംസാരിക്കുന്നു. ജി. 20 സമ്മേളനവുമായി ബന്ധപ്പെട്ട് സമ്പദ് വ്യവസ്ഥയുടെ വളർച്ച സംബന്ധിച്ച് ഒട്ടേറെ അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. റിയൽ ജി.ഡി.പി. ; പ്രതിശീർഷ വരുമാനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. പ്രതിശീർഷ വരുമാനം പരിഗണിക്കുകയാണെങ്കിൽ ജി – 20 രാജ്യങ്ങളിൽ ഏറ്റവും അവസാന സ്ഥാനമാണ് നമ്മുടേത്. തൃശൂരിൽ ആദ്യമായെത്തുന്ന ഡോ. പറക്കാല പ്രഭാകർ ജവഹർലാൽ നെഹ്റു സർവ്വകലാശാല, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കേന്ദ്ര ധനകാര്യമന്ത്രിയുടെ ജീവിത പങ്കാളിയായ അദ്ദേഹത്തിന്റെ പുസ്തകം വസ്തുതകൾ വിശകലനം ചെയ്തു കൊണ്ട് നയങ്ങളുടെ ജനവിരുദ്ധത തുറന്നുകാട്ടുന്നു. ഡോ: സാം പിത്രോ ദ ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്” (This book) is a wake-up call” എന്നാണ്.