Reservation, Social Justice and Representation – Justice K Chandru.

സംവരണം, സാമൂഹ്യനീതി, പ്രാതിനിധ്യം

ഭൂരിപക്ഷം ന്യൂനപക്ഷത്തിന് നല്കുന്ന ഭിക്ഷയോ ദയാവായ്പോ ആയാണ് സംവരണത്തെ പറ്റിയുള്ള പൊതുബോധം ഇന്നും തങ്ങി നില്ക്കുന്നത്. കരുത്തർ ദുർബ്ബലർക്ക് നല്കുന്ന കാരുണ്യം അല്ല സംവരണം എന്നത് വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ശരിയായ രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ.ഡബ്ല്യു.എസ്. സംബന്ധിച്ച കോടതി വിധി സംവരണത്തെ വീണ്ടും പൊതുവ്യവഹാരമണ്ഡലത്തിന്റെ കേന്ദ്രത്തിലെത്തിച്ചിരിക്കുന്നു.

ഭരണഘടനയുടേയും സാമൂഹ്യനീതിയുടേയും മേഖലകളിൽ ദീർഘകാല അനുഭവങ്ങളുള്ള ജസ്റ്റീസ് കെ. ചന്ദ്രു ഈ വിഷയത്തെ അധികരിച്ച് നടത്തുന്ന ഉജ്ജ്വല പ്രഭാഷണം. ഇ.ഡബ്ല്യു.എസിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ അജണ്ടകളെ അദ്ദേഹം തുറന്നു കാട്ടുന്നു.

Related Articles

Ritwik Ghatak at 100 – Cinema, Memory, and Music of a Wounded Land

ഋത്വിക് ഘട്ടക്ക് @100 മുറിവുകളുടെ സംഗീതം, ഓർമ്മകളുടെ സിനിമ

ഋത്വിക്ക് ഘട്ടക്ക് ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ നൂറുവയസ്സെത്തിയേനേ .തന്റെ സിനിമകളുടെ പ്രസക്തി കൂടുതൽ കൂടുതൽ തെളിയുന്നത് കണ്ട് ആനന്ദിച്ചേനെ. മുറിഞ്ഞ ബംഗാളിൻ്റെ

Read More